മരട്: മുൻ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവും ആയിരുന്ന ഇ. ജോൺ ജേക്കബിന്റെ (നിരണം ബേബിച്ചായൻ) 43 -ാമത് അനുസ്മരണം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. വൈറ്റില അനുഗ്രഹ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പള്ളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയ്യൂബ് മേലേടത്ത്, ട്രഷറർ ആൻറണി ജോസഫ് മണവാളൻ, സുധീഷ് നായർ, ജോയി എളമക്കര, അനീഷ് ഇരട്ടയാനി, ജാൻസി ജോർജ്, ഉഷ ജയകുമാർ, ഫ്ലമിൻ ഒലിവർ, എച്ച്. ഷംസുദ്ദീൻ, പീഠികകണ്ടി മുരളീകുമാർ, വള്ളിക്കോട് കൃഷ്ണകുമാർ, രഞ്ജിത്ത് എബ്രഹാം, പി.എൻ. ഗോപിനാഥൻ നായർ, പി.എ. റഹീം എന്നിവർ പ്രസംഗിച്ചു.