പള്ളുരുത്തി: കുമ്പളങ്ങി കണ്ടത്തിപറമ്പ് ദേവി ക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ച് 15ന് സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഗണപതി ഹോമം, കുമാരി പൂജ, തൃമൂർത്തി പൂജ, കല്യാണി പൂജ, രോഹിണി പൂജ, കാളീ പൂജ, ചണ്ഡികാ പൂജ എന്നിവ നടക്കുമെന്ന് സെക്രട്ടറി കെ.എം.പ്രതാപൻ അറിയിച്ചു.