കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2021 ഏപ്രിൽ, ജൂൺ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിന്ദി, അറബിക്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, കമ്പാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്‌സ്, ഹിസ്റ്ററി,ഫിലോസഫി, തിയേറ്റർ, ഭരതനാട്യം, എം. എസ് സി ജ്യോഗ്രഫി, സൈക്കോളജി എന്നീ റെഗുലർ/ റീ അപ്പിയറൻസ് / റീ അഡ്മിഷൻ) പരീക്ഷകളുടെ പ്രൊവിഷണൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റായ www.ssus.ac.inൽ.