പറവൂർ: കെടാമംഗലം വാണീവിഹാരം സരസ്വതി -ഭദ്രകാളീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് തുടങ്ങും. പുലർച്ചെ മഹാഗണപതിഹവനം, ഏഴരക്ക് പഞ്ചകാന്തശുദ്ധിക്രിയകൾ, കലശാഭിഷേകം, വൈകിട്ട് ദീപാരാധന, ഭഗവതിസേവ, ലളിതാസഹസ്രനാമജപം. 13ന് വൈകിട്ട് പൂജവയ്പ്പ്. 14ന് രാവിലെ എട്ടുമുതൽ വാഹനപൂജ. 15ന് രാവിലെ എട്ടിന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം. വൈകിട്ട് ദീപാരാധന. ദീപക്കാഴ്ച. ക്ഷേത്രചടങ്ങുകൾ മാത്രമേ ഉണ്ടാവുകയുള്ളൂയെന്നും സംഗീതോത്സവം ഒഴിവാക്കിയതായും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.