കൊച്ചി: വളഞ്ഞമ്പലം ദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ മുതൽ 15 വരെ വിവിധ കലാപരിപാടികളോടെ നടത്തും.
ഉത്സവത്തോടനുബന്ധിച്ച് ദിവസവും വൈകിട്ട് നൃത്ത, സംഗീത പരിപാടികൾ അരങ്ങേറും. 15 ന് രാവിലെ 8 ന് കുട്ടികൾക്ക് വിദ്യാരംഭത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാളെ വൈകിട്ട് 6 .30 ന് കൊച്ചി ദേവസ്വം ബോർഡ് മെമ്പർ വി.കെ.അയ്യപ്പൻ നവരാത്രി ഉത്സവം ഉദ്ഘാടനം ചെയ്യും.