കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ കത്താനാപുരം പാടശേഖരസമിതിയുടെ നൂറേക്കറോളം വരുന്ന നെൽക്കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റിൻ അദ്ധ്യക്ഷയായി. നെല്ല് സംഭരിച്ച് സപ്ളൈകോ എറ്റെടുത്ത് കീഴിലുള്ള മില്ലിലേക്ക് നൽകും. ഒരു കിലോ നെല്ലിന് ഇരുപത്തെട്ട് രൂപ അമ്പതുപൈസ ലഭിക്കുമെന്ന് കർഷകർ പറഞ്ഞു. വിപണിയിൽ ഒരുകിലോ നെല്ലിന് പതിനെട്ട് രൂപയാണ് ലഭിക്കുന്നത്. ജോയി മുട്ടൻതോട്ടി, കർഷകസമിതി സെക്രട്ടറി പൗലോസ് തൊടുകുളം, കൃഷി ഓഫീസർ സൗമ്യ പോൾ ,വാർഡ് മെമ്പർമാരായ സെലിൻ പോൾ, സേവ്യർ വടക്കുഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.