തൃപ്പൂണിത്തുറ: മരട് 19-ാം ഡിവിഷനിലെ ജനകീയം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജനദിനചാരണം ഓൺലൈനായി സംഘടിപ്പിച്ചു . വയോമിത്രം കോ ഓർഡിനേറ്റർ ശ്രുതി അധ്യക്ഷത വഹിച്ചു. കൗൺസിലർ ഉഷ സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ. കെ മേരി, ഡോക്ടർ അബ്ദുൽ റഹിം, ടി. എസ്. ലെനിൻ, സിന്ധു വിൽകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വയോജനങ്ങളുടെ സ്നേഹസംഗമം നടന്നു.