പിറവം: കർഷക സംഘം വില്ലേജ് കൺവെൻഷൻ ഏരിയ കമ്മിറ്റി അംഗവും പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സി.കെ.പ്രകാശ് ഉദ്ഘാടനം ചെയ്തു. വില്ലേജ് വൈസ് പ്രസിഡന്റും മുനിസിപ്പൽ ചെയർപേഴ്സണുമായ ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷയായി. വില്ലേജ് സെക്രട്ടറി സോമൻ വല്ലയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ആർ. നാരായണൻ നമ്പൂതിരി, സാറാമ്മ പൗലോസ്, കെ. കെ. സുരേഷ്, സി.കെ. തമ്പി, കൗൺസിലർ ഗിരീഷ് കുമാർ, എം. കെ. രാജൻ, കെ. കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.