y-con
പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം

ആലുവ: പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതിഷേധയോഗം കെ.പി.സി.സി സെക്രട്ടറി ജെബി മേത്തർ ഹിഷാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി. ആന്റു, ജിൻഷാദ് ജിന്നാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹാരിസ് എടത്തല, അബ്ദുൽ റഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ തുടങ്ങിയവർ സംസാരിച്ചു.