കൊച്ചി: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് എം.ജി സർവകലാശാല യൂണിയൻ സൈക്കിൾറാലി നടത്തി. ആലുവ മെട്രോ സ്റ്റേഷനുമുന്നിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സർവകലാശാല സെനറ്റ് അംഗം കെ.എ.വിനീഷ് ഫ്ളാഗ് ഓഫ് ചെയ്തു. യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസ്, ജനറൽ സെക്രട്ടറി പി.എസ്. വിപിൻ, വൈസ് ചെയർമാൻ രതീഷ് തോമസ്, എക്‌സിക്യുട്ടീവ് അംഗം അരുൺ രവി എന്നിവർ സംസാരിച്ചു. റാലി എറണാകുളം വഞ്ചി സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ശിശുക്ഷേമസമിതി വൈസ് ചെയർമാൻ കെ.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.