കൊച്ചി:വനിതാ അദ്ധ്യാപകരെ അപമാനിക്കുന്ന മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ നടപടികളിൽ പ്രതിഷേധിച്ച് എ.കെ.ജി.സി.ടി മഹാരാജാസ് കോളേജ് യൂണിറ്റ് ധർണ നടത്തും. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്ന ധർണ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ ഉദ്ഘാടനം ചെയ്യും. എ.കെ.ജി.സി.ടി സംസ്ഥാന,ജില്ലാ നേതാക്കൾ സംസാരിക്കും.