വൈപ്പിൻ: എളങ്കുന്നപ്പുഴ എസ്.സി / എസ്.ടി സർവീസ് സഹകരണ സംഘത്തിന്റെ സബ് സെന്ററിനോടനുബന്ധിച്ച നിർമ്മിച്ച ഗ്രേറ്റ് സൂപ്പർമാർക്കറ്റിന്റെയും ആധുനികവത്കരിച്ച വളപ്പ് സബ് സെന്റർ ഓഫീസിന്റെയും ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡന്റ് എൻ. സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടി.സി. ചന്ദ്രൻ, സെക്രട്ടറി എം.കെ. സെൽവരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, കെ. സജീവ് കർത്ത, എം.എസ്. ബിന്ദു, സിദ്ധി ഫ്രാൻസിസ്, അഡ്വ. കെ.വി. എബ്രഹാം എന്നിവർ പങ്കെടുത്തു. കെ. ശ്രീലേഖ, പി.വി. ലൂയിസ്, ആൽബി കളരിക്കൽ, എൻ.ബി. അരവിന്ദാക്ഷൻ, കെ.എം. കുഞ്ഞുമോൻ, വോൾഗ തെരേസ, വി.കെ. സമ്പത്ത്കുമാർ, കെ.ജെ. ജോയ്, എ.എൻ. നിജു എന്നിവർ സംബന്ധിച്ചു.