ആലുവ: നഗരസഭയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. 100ന്റെ നിറവിൽ എന്ന വാക്യം ലോഗോയിൽ ഉൾപ്പെടുത്തണം. മത്സരത്തിൽ പങ്കെടുക്കുന്നവർ aluvacentinery@gmail.com എന്ന ഇമെയിലിൽ 15ന് വൈകിട്ട് മൂന്നിനകം എൻട്രികൾ അയക്കണം. മികച്ച ലോഗോയ്ക്ക് കാഷ് അവാർഡ് നൽകും.