വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കിഴക്കേ മഞ്ഞനക്കാട്ടേക്കും പതിമൂന്നാംവാർഡ് തുരുത്തിലേക്കും പാലങ്ങൾ നിർമ്മിക്കണമെന്ന് സി.പി.എം ഞാറക്കൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മാഞ്ഞൂരാൻ ഹാളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം. കെ. ശിവരാജൻ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. പി.കെ. രവീന്ദ്രൻ, എ.എ. സുരേഷ്ബാബു, ലിറ്റീഷ്യ ഫ്രാൻസിസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.എം. ദിനേശൻ സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.