വൈപ്പിൻ: സിറ്റി ഗ്യാസ് പദ്ധതി എളങ്കുന്നപ്പുഴ പഞ്ചായത്തിലും നടപ്പാക്കണമെന്ന് സി.പി.എം.എളങ്കുന്നപ്പുഴ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തിൽ ഉൾപ്പെട്ട പുതുവൈപ്പിലെ എൽ.എൻ.ജി പെട്രോനെറ്റ് പദ്ധതി പ്രകാരമാണ് സംസ്ഥാനത്തും പുറത്തും ഗ്യാസ് നൽകുന്നത്.

മാലിപ്പുറം ഐ.ഐ.പി യു.പി സ്‌കൂളിൽ കൂടിയ സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്. രാധാകൃഷ്ണൻ സെക്രട്ടറിയായി 11അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.