മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്കിലെ വേങ്ങച്ചുവട്- വടകോട്- കല്ലൂർ-മണി യന്ത്രം-തോണിക്കുടി റോഡിന് പി.എം. ജി.എസ്.വൈ പദ്ധതിയിൽപ്പെടുത്തി കേന്ദ്ര അന്തിമാനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. 3.166 കിലോമീറ്റർ നീളത്തിൽ പി.എം.ജി.എസ്.വൈയുടെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം നിർമ്മിക്കുന്ന റോഡ് മഞ്ഞള്ളൂർ കല്ലൂർക്കാട് പഞ്ചായത്തുകളിലൂടെ കടന്നുപോകും. 2.21 കോടി രൂപയുടെ പദ്ധതിക്കാണ് അന്തിമാനുമതി ലഭിച്ചിരിക്കുന്നത്. 2019-ൽ ആരംഭിച്ച പി.എം.ജി.എസ്.വൈ ഫേസ് 3 യിൽ ഉൾപ്പെടുന്ന ഈ റോഡിൻറെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം.പി അറിയിച്ചു.