വൈപ്പിൻ: ഞാറക്കൽ ശ്രീ ബാലഭദ്രാദേവീ ക്ഷേത്രത്തിലെ നവരാത്രി നവാഹയജ്ഞവും നവശക്തി പൂജയും ആസ്റ്റർ മെഡ്സിറ്റി അഡ്മിൻ എം.ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിന്ദു ജയൻ ഗ്രന്ഥസമർപ്പണവും അഞ്ജലികൃഷ്ണ നിറപറ സമർപ്പണവും ഭഗവത്ഗീത വള്ളക്കാർ പൂജാദ്രവ്യസമർപ്പണവും ഡോ. വിശ്വനാഥൻ കടുവങ്കശേരി പ്രസാദഊട്ട് ദ്രവ്യസമർപ്പണവും നടത്തി.
ആചാര്യൻ ഷിബു ആര്യാട് ദേവീഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. 6 മുതൽ ഭാഗവത പാരായണവും 13ന് ദീപാരാധാനയ്ക്ക് ശേഷം പൂജാവെയ്പ്പും14ന് പകൽ നവാഹയജ്ഞ സമർപ്പണം, അവഭൃഥസ്‌നാനം, വൈകിട്ട് 5ന് തപസ്യ കലാസാഹിത്യവേദിയുടെ നവരാത്രി ആഘോഷം മുൻ പി.എസ്.സി. ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ. 15ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും. സംഗീതാർച്ചന, നൃത്താർച്ചന എന്നിവയും ഉണ്ടാകും.