ആലുവ: കളമശേരി നിയോജകമണ്ഡലത്തിലെ കലാലയ വിദ്യാർത്ഥികൾക്കും സ്ഥിരതാമസക്കാരായ കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യ വാക്‌സിനേഷൻ നൽകുന്നു. യു.സി കോളേജിൽ ഒമ്പതിന് മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തിയാണ് വാക്‌സിൻ നൽകുന്നത്. മന്ത്രി കൂടിയായ സ്ഥലം എം.എൽ.എ പി. രാജീവ് മുൻകൈയെടുത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കളമശേരി നിയോജകമണ്ഡലത്തിലെ എല്ലാ കോളേജ് വിദ്യാർത്ഥികളും ബന്ധപ്പെട്ട ജീവനക്കാരും സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.