കുറുപ്പംപടി: സി.പി.എം കീഴില്ലം ലോക്കൽ സമ്മേളനം ഇന്ന് രാവിലെ 10 ന് പുല്ലുവഴി ജയകേരളം ഹയർസെക്കൻഡറി സ്കൂളിൽ പി.കെ.ബാലകൃഷ്ണൻ നായർ നഗറിൽ നടക്കും. കൊവിഡ് സാഹചര്യത്തിൽ പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുന്നത്. ജയകേരളം കവലയിൽ സമ്മേളനത്തിന് മുന്നോടിയായി രാവിലെ പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തും. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ.തുളസി ഉദ്ഘാടനം ചെയ്യും.ഏരിയകമ്മിറ്റിഅംഗങ്ങളായ സുജു ജോണി, രാജൻ വർഗീസ്,

എസ്.മോഹനൻ,ആർ.അനീഷ് എന്നിവർ പങ്കെടുക്കും.സംഘടനാ റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട്,തുടർന്ന് പ്രതിനിധി അംഗങ്ങളുടെ ചർച്ച എന്നിവയ്ക്ക് ശേഷം പുതിയ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുക്കും.