congress
കർഷകരെ കൊലപ്പെടുത്തിയതിലും സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഉത്തർപ്രദേശിൽ കർഷകരെ കൊലപ്പെടുത്തിയതിലും സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കടുങ്ങല്ലൂരിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. നാസർ എടയാർ, വി.ജി. ജയകുമാർ, എ. ശശികുമാർ, കെ.എ. അബ്ദുൾ അസീസ്, കെ.ബി. റഫീക്ക്, കെ.ബി. ജയകുമാർ, ബിന്ദു രാജീവ്, കെ.എസ്. നന്മദാസൻ, ഐ.വി. ദാസൻ, ടി.എച്ച്. ഷിയാസ്, എം.ബി. ജലീൽ, കെ.എ. അൻവർ, സുബൈർ, സുനിത കാസിം, റിയാസ് അലി എന്നിവർ നേതൃത്വം നൽകി.