n
രായമംഗലം ഗ്രാമപഞ്ചായത്ത് മുട്ട കോഴി കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ നിർവഹിക്കുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതിയിൽ വനിത ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. വളയൻചിറങ്ങര മൃഗാശുപത്രിയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് അദ്ധ്യക്ഷത വഹിച്ചു. പതിമൂന്നാം വാർഡ് മെമ്പറായ ജോയി പൂണേലി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, രായമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി

സുധീർ.ബി , മിനി ജോയ്,സുബിൻ.എൻ.എസ് എന്നിവർ സംസാരിച്ചു. വെറ്റിനറി ഓഫീസർ സന്ധ്യ.ജി.നായർ പദ്ധതി വിശദീകരണം നടത്തി. 2000 കുടുംബങ്ങളിലേക്കായി 10000 കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. 45 മുതൽ 60 ദിവസം വരെ പ്രായമുള്ള ഗ്രാമപ്രിയ ഇനത്തിൽ പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. ആകെ 12 ലക്ഷം രൂപ ചെലവു വരുന്ന സ്കീമിൽ 6 ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് ചെലവാക്കുന്നത്. ബാക്കി ഗുണഭോക്തൃ വിഹിതമാണ്. ഇതോടൊപ്പം കോഴിക്കൂടില്ലാത്ത ബി.പി.എൽ വിഭാഗത്തിൽ പെട്ടവർക്ക് കോഴിക്കൂട് നിർമ്മാണവും നടപ്പിലാക്കുന്നുണ്ട്.