raji-santhosh
ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക്ക് ടോക്കൺ മെഷീൻ, സാനിറ്റൈസർ മെഷീൻ എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സ്വിച്ച് ഓൺ ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക് ടോക്കൺ മെഷീൻ, സാനിറ്റൈസർ മെഷീൻ എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സ്വിച്ച് ഓൺ ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, മെമ്പർമാരായ സി.പി. നൗഷാദ്, രാജേഷ് പുത്തനങ്ങാടി, അലീഷ ലിനീഷ്, ലൈല അബ്ദുൾഖാദർ, സെക്രട്ടറി കെ. രേഖ, അസി. സെക്രട്ടറി കെ. ശാന്തി എന്നിവർ പങ്കെടുത്തു.