road
കുട്ടമശേരി സൂര്യ ആർട്ട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റേയും സൂര്യ പുരുഷ സ്വയം സഹായസംഘത്തിന്റെയും ആഭിമുഖ്യത്തിൽ മനക്കകാട് റോഡ് ശുചീകരിക്കുന്നു

ആലുവ: കുട്ടമശേരി സൂര്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെയും സൂര്യ പുരുഷസ്വയം സഹായസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മനയ്ക്കകാട് റോഡിലെ ഡോ. അംബേദ്കർ ലൈബ്രറി മുതലുള്ള ഭാഗം ശുചീകരിച്ചു. ലൈബ്രറി മുതൽ നരോത്ത് പ്ലാന്റേഷനോട് ചേർന്നുള്ള റോഡരിക് മുഴുവൻ കാടുപിടിച്ച അവസ്ഥയിലായിരുന്നു. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയായിരുന്നു. കീഴ്മാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്ഥിരംസമിതി ചെയർപേഴ്സൺ സ്നേഹ മോഹനൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് മെമ്പർ ഷീജ പുളിക്കൽ,
ക്ലബ് പ്രസിഡന്റ് പി.ഐ. സമീരണൻ, വാർഡ് മെമ്പർ ആബിദ അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.