നെടുമ്പാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പാറക്കടവ് ബ്ളോക്ക് സമ്മേളനം പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. മോഹനൻ സന്ദേശം നൽകി. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ഗോപിനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് സെക്രട്ടറി കെ.ജി. രാമകൃഷ്ണപിള്ള, സി.എസ്. ഷാജി, എം.എ. ഫ്രാൻസിസ്, കെ.എ. ഖാദർ അലി, കെ.ജി. രാജേന്ദ്രൻ, പി.എൻ. കമലം, എം.എൽ. സൈമൺ, കെ.ആർ. ഭാസ്‌കരപിള്ള, ടി. രാധാമണി എന്നിവർ സംസാരിച്ചു. പ്രസിഡന്റായി കെ.എ. ഖാദർ അലിയേയും സെക്രട്ടറിയായി കെ.ജി. രാമകൃഷ്ണപിള്ളയേയും ട്രഷററായി സി.എസ്. ഷാജിയേയും തിരഞ്ഞെടുത്തു.