ത്യക്കാക്കര : കർഷക സമരക്കാരെ ചോരയിൽ മുക്കിക്കൊന്നും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. തൃക്കാക്കര കൊല്ലംകുടിമുകളിൽ നടത്തിയ സമരം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം.മാഹിൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറി സനീഷ് മുഹമ്മദ്, യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് നേതാക്കളായ കെ.കെ അലി, കെ.ബി സലാം, കെ.എ നിസാർ, ഒ.എം അഷറഫ്, വി.കെ കുഞ്ഞുമുഹമ്മദ്, പി.എച്ച് സലാം, കെ.കെ ബക്കർ, കെ.കെ ബഷീർ, കെ.എ ഇസ്മായിൽ, കെ.എ മാഹിൻകുട്ടി, കെ.എസ് ഫർഹാൻ, കെ.എസ് നിസാം, മുഹമ്മദ് തൻവീൻ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി താരിഖ് ഹുസൈൻ സ്വാഗതവും ട്രഷറർ കെ.എ സന്തോഷ് നന്ദിയും പറഞ്ഞു.