ത്യക്കാക്കര: ലഖിംപുരിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതിലും പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധസദസ് നടത്തി. ജില്ലാപ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ടി.വി. ജോമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. ജാനേഷ്‌കുമാർ, സിനു പി. ലാസർ, എം.വി. അജിത്കുമാർ, സംസ്‌ഥാനകമ്മിറ്റി അംഗങ്ങളായ കെ.എം. ബാബു, ബേസിൽ വർഗീസ്, എം.ഡി സേവ്യർ, ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽവർഗീസ് എന്നിവർ സംസാരിച്ചു.