കുറുപ്പംപടി: പെരുമ്പാവൂരിലും കുന്നത്തുനാട് താലൂക്കിലും സി.പി.എം കെട്ടിപ്പടുക്കാൻ പ്രവർത്തിച്ച നേതാവ് പി.ആർ.ശിവന്റെ അനുസ്മരണം വിവിധ മേഖലകളിൽ നടന്നു. സി.പി.എം കുറിച്ചിലക്കോട് ബ്രാഞ്ചിൽ പി.ആർ.ശിവൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി കിഷോർ പതാക ഉയർത്തി. സി.ഐ.ടി.യു ഓഫീസിൽ നടന്ന അനുസ്മരണ യോഗം കോടനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കിഷോർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അംഗം സി.എസ് ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണവും നടത്തി. എം.എസ് .രാജപ്പൻ,സജീവ് തൊട്ടുപുറം, ബെന്നി പാറപ്പുറം, ഈസ്റ്റ് സെക്രട്ടറി നളിനാക്ഷൻ, പൗലോസ് കൂട്ടാല , ബാബു പുരവത്ത്, രാജൻ, സുജിത്ത്, മെൽബിൻ തുടങ്ങിയവർ പങ്കെടുത്തു.
വായ്ക്കര ബ്രാഞ്ചിൽ
മേനോത്തുപാറ വായ്ക്കര ബ്രാഞ്ചിൽ പി.ആർ അനുസ്മരണ ദിനം ആചരിച്ചു. പാർട്ടി അംഗവും വാർഡ് മെമ്പറുമായ കെ.എൻ.ഉഷാദേവി പതാക ഉയർത്തി.ലോക്കൽ കമ്മിറ്റി അംഗം കെ.എൻ ഹരിദാസ് ,ബ്രാഞ്ച് സെക്രട്ടറി സനൽ.എൻ.എം തുടങ്ങിയവർ പങ്കെടുത്തു.
കുരുപ്പപാറ ബ്രാഞ്ചിൽ
സി.പി.എം കുരുപ്പപാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാംപുറത്ത്പടിയിൽ പി.ആർ.ശിവൻ അനുസ്മരണദിനം ആചരിച്ചു. ലോക്കൽ കമ്മിറ്റി അംഗം ടി.എ.അനിൽകുമാർ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി പി.എം.രാജൻ, വാർഡ് മെമ്പർസ്മിതാഅനിൽകുമാർ, ബേസിൽ വർക്കി, ബിനു.പി.കെ തുടങ്ങിയവർ പങ്കെടുത്തു.
കർത്താവുംപടി, തായ്ക്കരച്ചിറ ബ്രാഞ്ച്
സി.പി.എം കർത്താവും പടി,തായ്ക്കരച്ചിറ ബ്രാഞ്ചുകളിൽ കിഴില്ലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ രായമംഗലം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി.അജയകുമാർ , കെ.സി.മനോജ് എന്നിവർ പതാക ഉയർത്തി പി.ആർ.ശിവൻ അനുസ്മരണം ആചരിച്ചു.