കൊച്ചി: എം.ബി.ആർ ട്രസ്റ്റുമായി സഹകരിച്ച് എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ അർഹരായവർക്ക് സൗജന്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നു. ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ.ആർ. വിജയൻ, നെഫ്രോളജിസ്റ്റ് ഡോ. വിലേഷ് വത്സലൻ, യൂറോളജിസ്റ്റ് ഡോ. ആകാശ് ബാൻടെ എന്നിവർ നേതൃത്വം നൽകും. 16ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന പത്തു പേർക്കാണ് അവസരം.ഫോൺ: 9446501369.