കൊച്ചി: ദേശീയ പോഷകാഹാര മാസത്തോടനുബന്ധിച്ച് ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ പോഷകാഹാരകിറ്റ് നൽകി. പുതുതലമുറയുടെ പോഷകാഹാര ക്രമീകരണം, ആവശ്യകത എന്നിവ സംബന്ധിച്ച് ന്യൂട്രീഷൻ വിഭാഗം മേധാവി സൂസൻ ഇട്ടി ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പർ ഭരതൻ പങ്കെടുത്തു.