aiyf
യുപിയിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് എഐവൈഎഫ് മരട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം

മരട്: യു.പിയിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മരട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധയോഗം തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ടി.കെ. ജയേഷ് ഉദ്ഘാടനം ചെയ്തു. മരട് മേഖല ജോ.സെക്രട്ടറി ആർ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ബി. ഗഫൂർ, പി.ബി. വേണുഗോപാൽ, എ.എസ്. വിനീഷ്, ഇ.എസ്. പ്ലഹനോവ് എന്നിവർ പ്രസംഗിച്ചു. പി.കെ. ഷാജി, കനീഷ്യസ് തോമസ്, ഡിക്സൻ ജോസഫ്, അതുൽ അജിത്ത്, ടി.ജെ. സജിൻ എന്നിവർ നേതൃത്വം നൽകി.