mam-africa

അങ്കമാലി: വി.ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വി.ടി.അനുസ്മരണവും വി.ടി.സ്മാരക സി.വി.ശ്രീദേവി എൻഡോൺമെന്റ് വിതരണവും 9ന് നടക്കും. കിടങ്ങൂർ വി.ടി.സ്മാരക ഹാളിൽ ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന പരിപാടി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ വി.ടി അവാർഡ് ജേതാവായ ടി.ഡി.രാമകൃഷ്ണന് മന്ത്രി അവാർഡ് വിതരണം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പ്രൊ.എം.തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും.കെ.ആർ.കുമാരൻ, സി.വി.ശ്രീദേവി അനുസ്മരണം എ.എസ്.ഹരിദാസ് നടത്തും.കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ വി.ടി. അനുസ്മരണം നടത്തും. കെ.പി.നാരായണൻ ഭട്ടതിരിപ്പാട്, പ്രിയദത്ത അന്തർജനം കാഷ് അവാർഡുകൾ റോജി എം.ജോൺ എം.എൽ.എ വിതരണം ചെയ്യും.അവാർഡ് കൃതി മാമ അഫ്രിക്ക എന്ന നോവൽ എം.ഉണ്ണിക്കൃഷ്ണൻ പരിചയപ്പെട്ടുത്തും.