പിറവം: പൊലീസ് അസോസിയേഷനും എറണാകുളം റൂറൽ ജില്ലാ കമ്മിറ്റിയും സംയുക്തമായി എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി. പിറവം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ റൂറൽ ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പുത്തൻകുരിശ് ഡി.വൈഎസ്.പി ജി.അജയനാഥ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഡി.ബി.കോളേജ് അസോസിയേറ്റ് പ്രൊഫസർ ഇന്ദു.കെ.എസ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം.ഷമീർ,പിറവം എസ്.ഐ.ആനന്ദ് എം.എ, ബിജു. പി. കുമാർ, എം.എം അജിത് കുമാർ, പി.സി.സൂരജ് എന്നിവർ സംസാരിച്ചു.