കൊച്ചി: കെ.സി.വർഗീസ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മലങ്കര നസ്രാണികളും കേരളചരിത്രവും എന്ന കൃതി കണ്ണമ്മൂല കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ വച്ച് ഇന്ന് വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ പ്രകാശിപ്പിക്കും. സെമിനാരി പ്രിൻസിപ്പൽ ഡോ.സി.ഐ. ഡേവിഡ് ജോയ് പുസ്തകം ഏറ്റുവാങ്ങും. ഡോ.പ്രിയ വർഗീസ്, പ്രൊഫ. വി. കാർത്തികേയൻനായർ, ഡോ.നൈനാൻ ജേക്കബ് തുടങ്ങിയവർ സംസാരിക്കും.