കൂത്താട്ടുകുളം: ഉത്തർപ്രദേശിലെ കർഷകകൊലപാതകത്തിലും കർഷക സമരത്തിന് നേരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ കെ.എസ്.കെ.ടി.യു ജില്ലാ എക്സിക്യുട്ടീവ് സി.എൻ.പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയ വൈസ് പ്രസിഡന്റ് സി.എം.വാസു അദ്ധ്യക്ഷനായി, സി.പി.എം ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ്, നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, എം.എം.ജോസഫ്, എം.എം.ഗോപി, ബെന്നി മാത്യു, സുമ വിശ്വബരൻ,അനിൽ കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു