മരട്: കേരള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നവരാത്രി കാവ്യോത്സവത്തിന് ഇന്ന് തുടക്കംകുറിക്കും. വൈകിട്ട് ഏഴിന് വെബിൽ സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനാകും. സംഗീതജ്ഞൻ രാജൻ നെട്ടൂരിന്റെ വീണഫ്യൂഷനും തുടർന്ന് ചെറുകുന്നം വാസുദേവൻ, ശ്രീലകം വിജയവർമ്മ, ആനി ജോസഫ് എന്നിവർ കവിതയും അവതരിപ്പിക്കും. പി. കൃഷ്ണൻ, അക്ബർ ഇടപ്പള്ളി എന്നിവർ സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ 36 കവികൾ സ്വന്തം കവിതകൾ അവതരിപ്പിക്കും. സമാപനദിനത്തിൽ സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.