കിഴക്കമ്പലം: സ്‌കിൽ രജിസ്ട്രി ആൻഡ് ജോബ് പോർട്ടൽ പദ്ധതിയുടെ പരിശീലന പരിപാടി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നടത്തി. തൊഴിൽ നൈപുണ്യ വകുപ്പും ജില്ലാ പഞ്ചായത്തും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ തൊഴിലുകളിൽ പരിചയമുണ്ടായിട്ടും ജോലിയില്ലാതിരിക്കുന്നവർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ജോലി ലഭിക്കുന്ന പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കിം അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.