കൊച്ചി: ജില്ലയിലെ ക്ഷീരസഹകരണസംഘങ്ങൾക്ക് മഴവെള്ള സംഭരണി തയ്യാറാക്കുന്നതിന് മൂന്നുലക്ഷംരൂപവരെ ധനസഹായം നൽകുന്നു. സർക്കാർ ഏജൻസിയായ ജലനിധി രൂപകല്പന ചെയ്തിട്ടുള്ള മഴവെള്ള സംഭരണിയാണ് നിർമ്മിക്കേണ്ടത്. താത്പര്യമുള്ള ക്ഷീരസംഘങ്ങൾ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാഫീസുമായി ബന്ധപ്പെടണം.