ആലുവ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് ആലുവ പൊലീസ് സൊസൈറ്റി ഹാളിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിക്കും. സമ്മേളനത്തിന് തുടക്കം കുറിച്ച് സ്റ്റേഷനുകളിലും സ്‌പെഷ്യൽ യൂണിറ്റുകളിലും പതാക ഉയർത്തി.