ആലുവ: കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച സാഹചര്യത്തിൽ താലൂക്ക് സഭകൾ പുനരാരംഭിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. സാധാരണക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന താലൂക്ക് സഭകൾ ഇനിയും ചേരാതിരിക്കുന്നത് ശരിയല്ല. എം.പിമാർ, എം.എൽ.എമാർ, ത്രിതല സമിതി അദ്ധ്യക്ഷന്മാർ, താലൂക്ക് തലത്തിൽ ഉത്തരവാദിത്വം വഹിക്കുന്ന വിവിധ വകുപ്പ് മേധാവികളും നിയമസഭയിൽ പ്രാതിനിധിമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും അടങ്ങുന്നതാണ് താലൂക്ക് സഭ.