കോലഞ്ചേരി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജനമിഷൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന നവമാദ്ധ്യമ പ്രചാരണം എക്‌സൈസ് ജോയിന്റ് കമ്മിഷണർ പി.കെ.സനു ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് സെന്റ് തോമസ് കോളജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഒൺലൈനായി നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. എം.എ. റെജി അദ്ധ്യക്ഷനായി. അസി.എക്‌സൈസ് കമ്മിഷണർ ജി. സുരേഷ് കുമാർ, വിമുക്തിമിഷൻ ജില്ലാ കൊ ഓർഡിനേ​റ്റർ കെ.എ. ഫൈസൽ, അസി.പ്രൊഫസർമാരായ മെറിൻ ജോയി, എ. അശ്വതി, ബാസ്​റ്റിൻ തുടങ്ങിയവർ സംസാരിച്ചു. വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസിന് നേതൃത്വം നൽകി. 31 വരെ നീളുന്ന പ്രചാരണത്തിന്റെ ഭാഗമായി ഹ്രസ്വ വീഡിയോകൾ സ്‌കൂൾ, കോളജ് തലങ്ങളിലെ ലഹരി വിരുദ്ധ ക്ലബുകൾ, എൻ.എസ്.എസ്, എസ്.പി.സി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രചാരണം നടത്തുന്നത്.