പട്ടിമറ്റം: ബി.ജെ.പി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടിമറ്റത്ത് പ്രധാനമന്ത്രിയുടെ ജീവചരിത്ര ഫോട്ടോ പ്രദർശനം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ന് സമാപിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സംസ്ഥാനസമിതി അംഗം വി.എൻ.വിജയൻ , ജില്ലാ സെക്രട്ടറി ഇ.ടി.നടരാജൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.കെ.ഷിബു, കെ.കെ. അനുൺ കുമാർ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. മോഹനൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, കെ.എ.സാജു തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് നാഷണൽ ഹെൽത്ത് വോളണ്ടിയേഴ്‌സ് എമർജൻസി വെഹിക്കിൾ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യും.