
ആലുവ: കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ 37ാം സംസ്ഥാന സമ്മേളനം ഒക്ടോബർ പത്തിന് രാവിലെ 10.30 മുതൽ ഓൺലൈനിൽ നടക്കും. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിശിഷ്ടാതിഥിയാകും. അഡീഷണൽ ഡി.പി.ഐ സി.എ.സന്തോഷ്, സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ബി.കൃഷ്ണലാൽ, ജനറൽ സെക്രട്ടറി കെ.എസ്.മഹേഷ് കുമാർ, ട്രഷറർ എസ്.ബിനുരാജ്, പിരപ്പൻകോട് സുശീലൻ, കെ.രാജീവ്, അജു എന്നിവർ സംസാരിക്കും. 2.30ന് യാത്രഅയപ്പ് സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.