പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ പി.ജി പ്രവേശത്തിനുള്ള മാനേജുമെന്റ്, കമ്മ്യൂണിറ്റിക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷ വിതരണം തുടങ്ങി. മാനേജുമെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷ മൂത്തകുന്നത്തുള്ള എച്ച്.എം.ഡി.പി സഭ ഓഫീസിലും കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അപേക്ഷ കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. എം.എസ് സി ഇന്റഗ്രേറ്റഡ് സ്റ്റാറ്റിസ്റ്റിക്സ് പഞ്ചവത്സര കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചു. യു.ജി സ്വാശ്രയവിഭാഗം കോഴ്സുകളായ ബി.ബി.എ, ബി.കോം ഓഫീസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്, ബി.കോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9446128243, 9447916165.