നെടുമ്പാശേരി: പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ആലുവ മണ്ഡലത്തിൽ നടന്ന സേവാസമർപ്പൺ അഭിയാൻ പ്രവർത്തനങ്ങളുടെ സമാപനസമ്മേളനം ഇന്ന് രാവിലെ ഒമ്പതിന് വാപ്പാലശേരി സരസ്വതി സ്‌കൂളിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഫോട്ടോ എക്‌സിബിഷൻ, 70 വയസിനുമുകളിൽ പ്രായമുള്ളവരെയും വിവിധ പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കൽ, സ്വച്ഛ് ഭാരത് പ്രവർത്തനങ്ങൾ, ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിൽ ജൻധൻ അക്കൗണ്ട്, ഇൻഷ്വറൻസ് പദ്ധതികളിൽ അംഗങ്ങളെ ചേർക്കൽ, പായസവിതരണം, വൃക്ഷത്തൈ നടീൽ തുടങ്ങിയവ നടക്കും. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, സേവാസമർപ്പൺ മണ്ഡലം ഇൻ ചാർജ് പ്രദീപ് പെരുമ്പടന്ന എന്നിവർ സംസാരിക്കും.