kochi-air-port

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുനരാരംഭിച്ച കൊളംബോ സർവീസിൽ യാത്രക്കാരുടെ തിരക്കേറി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസ് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിച്ചത്. ഗൾഫിലേക്ക് കൊളംബോ വഴിയുള്ള വിമാന ടിക്കറ്റ് നിരക്കിൽ താരതമ്യേന കുറവുള്ളതിനാൽ ഇടത്തരക്കാരായ പ്രവാസികൾ ഈ സർവീസിനെയാണ് ആശ്രയിക്കുന്നത്. വിവിധ ഗൾഫ് നാടുകളിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ ശരാശരി 60,000 മുതൽ 80000 രൂപ വരെയാണ്. എന്നാൽ കൊളംബോ വഴി 20,000 മുതൽ 30,000 രൂപ വരെയുള്ളു. ഈ യാത്രയിൽ ഇടയ്ക്ക് ഇറങ്ങുന്ന വിമാനത്താവളങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നതാണ് അസൗകര്യം. എന്നിട്ടും ടിക്കറ്റ് നിരക്കിൽ ലഭിക്കുന്ന വൻ ഇളവാണ് ഈ സർവീസിന് സ്വീകാര്യത കൂട്ടുന്നത്.