പറവൂർ: വേലംകടവ് തോടിന്റെ ആഴംകൂട്ടി മുസിരിസ് ടൂറിസത്തിൽപ്പെടുത്തി വിനോദ സഞ്ചാരികൾക്ക് യാത്രചെയ്യാൻ കഴിയുന്ന പദ്ധതിക്ക് രൂപം നൽകണമെന്നും പട്ടണത്ത് മാരിടൈം മ്യൂസിയത്തിന്റെ നിർമാണം ആരംഭിക്കണമെന്നും സി.പി.എം ചിറ്റാറ്റുകര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചിറ്റാറ്റുകര ഈസ്റ്റും വെസ്റ്റും ലോക്കൽ കമ്മറ്റികൾ ലയിച്ച് ചിറ്റാറ്റുകര ലോക്കൽ കമ്മിറ്റിയായി. ടി.എസ്. രാജൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.