ആലുവ: സി.പി.എം ആലുവ ടൗൺ ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റിഅംഗം വി. സലീം ഉദ്ഘാടനം ചെയ്തു. 15 അംഗ ലോക്കൽ കമ്മിറ്റി 13 ആയി ചുരുക്കി. മുതിർന്ന അംഗം എൻ. ഗോപി, എം.കെ. മോഹനൻ, കെ.കെ. രമേശൻ എന്നിവരെ ഒഴിവാക്കി. ശ്യാം പത്മനാഭൻ, എം.ആർ. അജി, കെ.ആർ. ശശി, ഫെബിൻ കുഞ്ഞികൊച്ച് എന്നിവരെ ഉൾപ്പെടുത്തി. സെക്രട്ടറിയായി പോൾ വർഗീസിനെ തിരഞ്ഞെടുത്തു. സഹകരണ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരെ പാർട്ടി കമ്മിറ്റികളിൽ ഉൾപ്പെടുത്തരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവരിൽ ചിലർ ഇതേമേഖലയിൽ ജോലി ചെയ്യുന്നവരാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.