ആലുവ: ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ എലിപ്പനിക്കെതിരെ സംഘടിപ്പിച്ച ഡോക്‌സി ദിനാചരണം ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ഡോക്‌സി സൈക്ലിൻ ഗുളിക നൽകിയായിരുന്നു ഉദ്ഘാടനം. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, സൈജി ജോളി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ് എന്നിവർ പങ്കെടുത്തു.
ആറാഴ്ചക്കാലം ആഴ്ചയിൽ ഒരുദിവസം വീതമാണ് ഗുളികകൾ കഴിക്കേണ്ടത്. തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ തൊഴിലാളികളും മലിനമായ ജലത്തിൽ ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടായാൽ എലിപ്പനി രോഗത്തെ പ്രതിരോധിക്കുന്നതിന് ഡോക്‌സി സൈക്ലിൻ ഗുളിക ഉപയോഗിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി അറിയിച്ചു.