accident-paravur-
ടോറസ് ഇടിച്ച് മുൻഭാഗം തകർന്ന കാർ.

പറവൂർ: ചേന്ദമംഗലം കവല അറിയാതെ മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറിൽ ടോറസ് ഇടിച്ചു. കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. പുല്ലംകുളം ഭാഗത്ത് നിന്നുംവന്ന കാർ ചേന്ദമംഗലം കവല അറിയാതെ മെയിൻ റോഡിലേക്ക് കുറുകെ പ്രവേശിച്ചപ്പോൾ കച്ചേരിപ്പടി ഭാഗത്തുനിന്നുവന്ന ടോറസ് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന തിരൂർ വളവന്നൂർ സ്വദേശികളായ അബ്ദുൽ മുനീർ, മുഹമ്മദ്കുട്ടി, സുഹൈർ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല.