congress-s
കോൺഗ്രസ് (എസ്) ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര പൈതൃക സംരക്ഷണ ദിനാചരണം അത്താണിയിൽ സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കോൺഗ്രസ് (എസ്) ആലുവ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചരിത്രപൈതൃക സംരക്ഷണ ദിനം ആചരിച്ചു. അത്താണിയിൽ ഗാന്ധിസ്മൃതിയാത്ര, പൈതൃക സംരക്ഷണസമ്മേളനം എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എസ്. അശോക്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബൈജു കോട്ടയ്ക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി പോൾ പെട്ട, കെ.എ. നാസർ, രവി മേയ്ക്കാട്, ബിജു വെള്ളിമറ്റം, ജോൺസൺ വർഗീസ്, ജോസ് ആൻറണി, മനോജ് പട്ടാട്, സെബാസ്റ്റ്യൻ പെരുമായൻ, പരീത് കുമ്പശേരി തുടങ്ങിയവർ പ്രസംഗിച്ചു.